നാലാംഘട്ടവോട്ടെടുപ്പ് ബംഗാളില്‍ പരക്കെ അക്രമം; വെടിവയ്പ്പില്‍ നാലുമരണം; അസമില്‍ നാലിടങ്ങളില്‍ റീപോളിംഗ്

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ വിവിധയിടങ്ങളില്‍ പരക്കെ അക്രമം. സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

ബംഗാളിലെ കുച്ച്ബിഹാറിലാണ് വെടിവയ്പ്പുണ്ടായത്. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കേന്ദ്ര സേനയാണ് വെടിവയ്പ്പ് നടത്തിയതെന്ന് തൃണമൂല്‍ ആരോപിച്ചു.

ഹൂഗ്ലിയില്‍ നടന്ന സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനം തടഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനവും തകര്‍ത്തു.

ബംഗാളില്‍ ഉച്ചവരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അസമിലും നാല് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here