അബ്ദുറബ്ബിനെതിരെ ആറുവര്‍ഷം പഴക്കമുള്ള കേസില്‍ വിധിയില്ല; കെടി ജലീലിനെതിരായ കേസില്‍ വിധി; ലോകായുക്തയ്ക്ക് ഇരട്ടനീതിയോ; ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുന്നു

ലോകായുക്തയിൽ UDF മന്ത്രിക്ക് ഒരു നീതിയും LDF മന്ത്രിക്ക് മറ്റൊരു നീതിയും ഉണ്ടോ…? ഇതൊരു സ്വാഭാവിക സംശയം മാത്രമായി കാണരുത് …
ബന്ധു നിയമന വിഷയത്തിൽ UDF സർക്കാരിന്റ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.PK അബ്ദുറബ്ബിനെതിരെ ബഹു.ലോകായുക്ത മുമ്പാകെ തെളിവുകൾ സഹിതം സമർപ്പിക്കപ്പെട്ട പരാതി ഇനിയും തീർപ്പാക്കിയിട്ടില്ല.എന്നാൽ 2017ൽ, LDF മന്ത്രിസഭാംഗമായ ശ്രീ. KT ജലീലിനെരായ പരാതി തീർപ്പാക്കി ഉത്തരവും പുറപ്പെടുവിച്ചു. ഉത്തരവിന്റ ഉളളടക്കത്തെ കുറിച്ച് നിയമ വിദഗ്ധർ പറയട്ടെ….

മുൻ UDF സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ pk അബ്ദുറബ് ,തന്റെ പാർടി നേതാവും MLA യും ആയിരുന്ന ശ്രീ ഉമ്മർ മാസ്റ്ററുടെ മരുമകനായ ശ്രീ. P അബ്ദുൾ ജലീലിനെയോഗ്യതകളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ (ഇപ്പോൾ സ്കോൾ കേരള) സ്റ്റേറ്റ് കോർഡിനേറ്റർ ആയി നിയമിക്കാൻ ,മന്ത്രി തന്റെ സ്വന്തം ലറ്റർ ഹെഡിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ശുപാർശ നൽകി. ഈ ശുപാർശ അംഗീകരിച്ച് നിയമനം നടന്നു.

ഇങ്ങനെ അനധികൃത നിയമനം നേടിയ P അബ്ദുൾ ജലീലും സംഘവും ഓപ്പൺ സൂളിലെ വിവിധ പരിപാടികളിൽ 1.07 കോടി രുപയുടെ തിരിമറി നടത്തി. ഇക്കാര്യങ്ങളിൽ തെളിവുകൾ സഹിതം DYFl നേതാവ് അഡ്വ. SK ബെൻ ഡാർവിൻ 2014-ൽ ലോകായുക്ത മുമ്പാകെ പരാതി നൽകി. സ്വജനപക്ഷപാതം ,അധികാര ദുർവിനിയോഗം ഇവക്ക് പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടായിട്ടും വിശദമായ അന്വഷണത്തിന് ലോകായുക്ത, ക്രൈംബ്രാഞ്ച് SP യായ ശ്രീ ജി.ശ്രീധരൻ IPS നെ 2014 ൽ ചുമതലപ്പെടുത്തി.

ഈ അന്വഷണത്തിൽ നിയമന ക്രമക്കേടുകൾ, സാമ്പത്തിക തിരിമറികൾ തുടങ്ങിയവ ശരിയാണെന് കണ്ടെത്തി, ശ്രീ PK അബ്ദുറബ്ബിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ട് 2015 ൽ ശ്രീ ജി.ശ്രീധരൻ IPS ലോകായുക്ത മുമ്പാകെ സമർപ്പിച്ചു. എന്നാൽ അന്വഷണ റിപ്പോർട്ടിന് മേൽ നാളിതുവരെ യാതൊരു വിധ നടപടിയും ലോകായുക്ത സ്വീകരിച്ചിട്ടില്ല. ആ പരാതി ” Pending” ആണ്.അതേസമയം LDF മന്ത്രിസഭാoഗത്തിനെതിരായ പരാതി തീർപ്പാക്കി ഉത്തരവും പുറപ്പെടുവിച്ചു.

ബഹു.ലോകായുക്ത മുമ്പാകെ വന്ന രണ്ട് പരാതികളിൽ , 2017 ലെ പരാതി തീർപ്പാക്കുകയും, തെളിവുകൾ സഹിതം ഉള്ളതും അന്വഷണം പൂർത്തിയായതുമായ 2014 ലെ പരാതി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കാത്തതിലും “ഇരട്ടനീതി ” ഉണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

നീതിദേവതയേ….. PK അബ്ദുറബ്ബിനെ ഇനിയും കാത്തോളണമേ…..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here