സിനിമ ചിത്രീകരണം തടഞ്ഞ് ഹിന്ദു ഐക്യവേദി

ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല’;പാലക്കാട് സിനിമാ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

സിനിമാ ഷൂട്ടിംഗ് സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ്.

ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്.

ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്‌തെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രദേശത്ത് പൊലീസ് എത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍തതകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News