നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്; ഉയര്‍ന്ന പോളിങ് കോ‍ഴിക്കോട്, കുറവ് പത്തനംതിട്ടയില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06ശതമാനം പോളിംഗ് രേഖപെടുത്തി.ഏറ്റവും ഉയർന്ന പോളിംഗ് കോവിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലും. അതേസമയം പോസ്റ്റൽ വോട്ടുകൾ കൂടി കണക്കാക്കുമ്പോൾ പോളിംഗിൽ വ്യത്യാസമുണ്ടാകും.

ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് സംസ്ഥാനത്ത് 74.06ശതമാനം പോളിംഗാണ് രേഖപെടുത്തിയത്.ഏറ്റവും കൂടുതൽ കോ‍ഴിക്കോട് ജില്ലയിലെ കുന്നമംഗലം മണ്ഡലത്തിലും കുറവ് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തിലുമാണ്. കുന്നമംഗലത്ത് 81.52ശതമാനവും തിരുവനന്തപുരത്ത് 61.85ശതമാനവും രേഖപെടുത്തി.

ജില്ലാ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ വടക്കൻ കേരളതിലാണ് കൂടുതൽ വോട്ടിംഗ്.ഏറ്റവും കൂടുതൽ കോ‍ഴിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലും.കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും രമേശ് ചെന്നിത്തല ജനവിധിതേടുന്ന ചേർത്തല ഉൾപ്പടെ എട്ട് മണ്ഡലങ്ങളിൽ പോളിംഗ് 80ശതമാനം കടന്നു. അതേസമയം പോസ്റ്റൽ വോട്ടുകൾ കൂടി കണക്കാക്കുമ്പോൾ പോളിംഗിൽ വ്യത്യാസമുണ്ടാകും.പൂർണമായ കണക്ക് പുറത്ത് വരുമ്പോൾ 2016ലെ 77.53എന്ന ശതമാനത്തിലേക്ക് ഏത്തവണയും വോട്ടിംഗ് ഉയരുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here