ദുബായില്‍ നിന്ന് ഇന്ന് രാവിലെ കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു

ദുബായില്‍ നിന്ന് ഇന്ന് രാവിലെ കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു.
രാവിലെ 9.55 നു പുറപ്പെടേണ്ട വിമാനം വൈകുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചത് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ്.

ഉച്ചക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീടും സമയം മാറ്റി.ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷമേ ഇനി ഈ വിമാനം പുറപ്പെടൂ എന്നാണ് യാത്രക്കാര്‍ക്ക് ഒടുവില്‍ ലഭിച്ച വിവരം.

എന്നാല്‍ യാത്രക്കാര്‍ക്ക് ഒരു സൌകര്യവും നല്‍കാന്‍ വിമാനക്കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരില്‍ പലരും തിരിച്ചു പോയി. അന്‍പതോളം പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തന്നെ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here