ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശ്രദ്ധേയമായ മനുഷ്യനാകണം എന്ന പാട്ടെഴുതിയ കവി മുരുകന്‍ കാട്ടാക്കടയ്ക്കെതിരെയുള്ള വധഭീഷണിക്കെതിരെ കലാ-സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ പ്രതിഷേധ പരിപാടികള്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് മുരുകന്‍ കാട്ടാക്കട. നമ്മൾ ഒരു വ്യക്തി അല്ല, ഒരു സമൂഹമാണ് എന്ന തിരിച്ചറിവ് തന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്.
എനിക്കും എൻ്റെ കുടുംബത്തിനും ഒരു പ്രതിസന്ധി വന്നപ്പോൾ, രാഷ്ട്രീയ ഭേദമില്ലാതെ ഞങ്ങളെ ചേർത്തു നിറുത്തിയ ലോകമലയാളമേ… നന്ദി.
എല്ലാവരേയും കെട്ടിപ്പിടിക്കുന്നു, ഹൃദയത്തോട് ചേർക്കുന്നു. പ്രതിഷേധ പരിപാടിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് മുരുകന്‍ കാട്ടാക്കടയുടെ കുറിപ്പ്.
നമ്മൾ ഒരു വ്യക്തി അല്ല, ഒരു സമൂഹമാണ് എന്ന തിരിച്ചറിവ് തന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്. എനിക്കും എൻ്റെ കുടുംബത്തിനും…
Posted by Murukan Kattakada on Thursday, 8 April 2021
Get real time update about this post categories directly on your device, subscribe now.