ബംഗാളില്‍ നാലാം ഘട്ടത്തില്‍ 77 ശതമാനം പോളിംഗ്; വ്യാപക അക്രമങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കനത്ത പോളിംഗ്

വ്യാപക അക്രമങ്ങൾക്കിടയിലും ബംഗാളിൽ നാലാംഘട്ടത്തിൽ മികച്ച പോളിങ്. കൂച് ബിഹാർ മേഖലയിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഹൂഗ്ലി മേഖലയിലും വ്യാപക സംഘർഷമുണ്ടായി.

കുച് ബിഹാറിലെ സംഘര്ഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അതേ സമയം സംഘർഷങ്ങൾക്കിടയിലും 77 ശതമാനം പോളിംഗാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്

വ്യാപക അക്രമങ്ങൾ അരങ്ങേറിയെങ്കിലും ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോലെ തന്നെ മികച്ച പൊളിങാണ് നാലാംഘട്ടത്തിലും രേഖപ്പെടുത്തിയത്. സിംഗൂർ ,ദക്ഷിണ സോനപൂർ, ഉത്തര സോനപൂർ, ഉത്തര ബഹ്‌ല , ദക്ഷിണ ബഹ്‌ല , ജാദവ്പൂർ ഉൾപ്പെടെയുള്ള മേഖലകളിലെ 44 മണ്ഡലങ്ങൾ വിധിയെഴുതി.പോളിംഗിന്റെ ആദ്യഘട്ടത്തിൽ ഹൂഗ്ലി മേഖലയിലാണ് സംഘർഷം ഉണ്ടായത്.

മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെ വാഹനങ്ങൾ തകർക്കുകയും ബിജെപി സ്ഥാനാർഥി ലോകറ്റ് ചട്ടർജിക്ക് നേരെ അതിക്രമം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ കൂച് ബിഹാർ മേഖലയിലേക്ക് സംഘർഷം വ്യാപിച്ചു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ നാലുപർക്ക് ജീവൻ നഷ്ടമായതോടെ മമത നരേന്ദ്രമോദി വാക്പോരാണ് നടക്കുന്നത്.

ബിജെപിയാണ് അക്രമങ്ങൾക്ക് പിന്നിലെന്നും, സുരക്ഷാ സേന ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും മമത ആരോപിച്ചു. ത്രിണമൂൽ കോണ്ഗ്രസും, ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംഘർഷത്തെ തുടർന്ന് സീതാൽകുൽച്ചിലെ 126ആം നംബർ ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെച്ചിരുന്നു.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവശ്യപ്പെട്ടു. പത്താൻതുലി മണ്ഡലത്തിൽ സംഘർഷതിനിടെ വോട്ട് ചെയ്യാൻ ക്യു നിന്ന 18 കാരനും കൊല്ലപ്പെട്ടു. 17ആം തീയതിയാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News