കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സമ്പൂർണ ലോ​ക്ഡൗ​ണ്‍ വ​ന്നേ​ക്കും‌

കൊവിഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സമ്പൂർണ ലോ​ക്ഡൗ​ണ്‍ വ​ന്നേ​ക്കും. മ​ഹാ​രാ​ഷ്ട്ര ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി വി​ജ​യ് വാ​ഡെ​ടി​വ​ര്‍ പ​റ​ഞ്ഞു. സമ്പൂർണ ലോ​ക്ഡൗ​ണി​ന് താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വെ​ര്‍​ച്വ​ല്‍ മീ​റ്റിം​ഗി​നി​ടെ സം​സ്ഥാ​ന​ത്ത് സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ ഇ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ന​ട​ത്തും- മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ല്ലാ ദി​വ​സ​വും സം​സ്ഥാ​ന​ത്ത് അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കൊവിഡ്‌ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 5.31 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വ്യാ​പ​നം ഇ​തു​പോ​ലെ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍, ഉ​ട​ന്‍ ത​ന്നെ 10 ല​ക്ഷ​ത്തി​ല​ധി​കം സ​ജീ​വ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ണ്ടാ​യേ​ക്കും. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ തി​ര​ക്ക് നി​യ​ന്ത്രി​ച്ച്‌ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ക​ണ്ണി മു​റി​ക്ക​ണം.

രോ​ഗ​വ്യാ​പ​ന ശൃം​ഖ​ല ത​ക​ര്‍​ക്ക​ണ​മെ​ങ്കി​ല്‍, പ​കു​തി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നി​ടു​ന്ന​തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​വി​ല്ല. വെ​ര്‍​ച്വ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍, മൂ​ന്ന് ആ​ഴ്ച ക​ര്‍​ശ​ന ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News