
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വിവിധ മന്ത്രിമാര്‍ക്കെതിരെ രജിസ്ട്രര്‍ ചെയ്തിരുന്നത് 96 ലെറെ കേസുകള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം 19 മന്ത്രിമാര്‍ക്കെതിരെയാണ് കേസുകള്‍ ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെരിരെ മാത്രം 31 കേസുകള്‍ ആണ് ലോകയുക്തയില്‍ രജിസ്ട്രര്‍ ചെയ്തിരുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം 19 മന്ത്രിമാര്‍ക്കെതിരെ ലോകയുക്തയില്‍ കേസിന്‍റെ കൂത്തരങ്ങ് ആയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ മാത്രം രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍. 14 കേസുകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്.
11 കേസുമായി മന്ത്രി പികെ അബ്ദുറബ്ബ് ആണ് മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. വന്‍ വിവാദം സൃഷ്ടിച്ച പാറ്റൂര്‍, കളമശേരി ഭൂമി തട്ടിപ്പുകള്‍ ബാര്‍ക്കോഴ കേസുകള്‍ , അടക്കം നിരവധി അഴിമതി കേസുകളും, അനൂപ് ജേക്കബിന്‍റെ ഭാര്യയെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റര്‍ ഡയറക്ര്‍ തസ്തികയില്‍ നിയമിച്ചതടക്കം നിരവധി ബന്ധുനിയമനങ്ങള്‍ക്ക് എതിരെയും ലോകായുക്തയില്‍ കേസുകള്‍ ഉണ്ടായിരുന്നു.
അടൂര്‍ പ്രകാശിന്‍റെ പേരില്‍ എട്ട് കേസുകള്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ് സിഎന്‍ ബാലകൃഷ്ണന്‍-, പിജെ ജോസഫ്-, വിഎസ് ശിവകുമാര്‍-, വികെ ഇബ്രാഹിംകുഞ്ഞ്- കെസി ജോസഫ്-,അനൂപ് ജേക്കബ്-, പികെ കുഞ്ഞാലിക്കുട്ടി-, എംകെ മുനീര്‍-, കെബാബു- ഷിബു ബേബി ജോണ്‍-എന്നീവരുടെ പേരില്‍ കേസുകള്‍ ഉണ്ടായിരുന്നു കേസുകള്‍ ഉണ്ടായിരുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലോകായുക്തയില്‍ നിന്ന് ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങള്‍ ഉളളത്.മന്ത്രിസഭ അധികാരമേറ്റതു മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കണക്കാണിതെന്നാണ് രേഖകള്‍ പറയുന്നത്.
പാറ്റൂര്‍ കേസില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിക്കും, റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂരിനും തിരിച്ചടിയായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്, ലീഗ് എംഎല്‍എ എം ഉമ്മറിന്‍റെ മരുമകനെ യോഗത്യ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സ്കോള്‍ കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആക്കിയ കേസ് 2014 നല്‍കിയതാണെങ്കിലും ഇതേ വരെ ഈ കേസ് അന്തിമവിധിയായിട്ടില്ല. എന്നാല്‍ 2017 ല്‍ സമാനപരാതിയില്‍ മന്ത്രി കെടി ജലീലിനെതിരെ വിധി വരികയും ചെയ്തിരിക്കുന്നു .കഴിഞ്ഞ സര്‍ക്കാരിലെ ഇത്രയധികം മന്ത്രിമാര്‍ക്കെതിരെ കേസുണ്ടായിരുന്നിട്ടും ധാര്‍മ്മികതയുടെ പേരില്‍ ഇവരാരും രാജിവെച്ചിട്ടില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here