പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

സാഹിത്യ- സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ അവസാനം തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും. മുൻ വർഷങ്ങളിൽ ഡോ.കെ.എൻ. പണിക്കർ, വൈശാഖൻ, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരാണ് അവാർഡിന് അർഹരായത്.

. പ്രൊഫ.വി.എൻ. മുരളി (ചെയർമാൻ), ഡോ.എസ്.രാജശേഖരൻ ,ഡോ.പി. സോമൻ , ഡോ.സുനന്ദ കുമാരി, പ്രൊഫ.കെ.എൻ.ഗംഗാധരൻ, വി. രാധാകൃഷ്ണൻ നായർ എന്നിവരടങ്ങുന്ന അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതു്.

ശാസ്ത്ര സംബന്ധമായ മികച്ച ഗ്രന്ഥരചനക്കുള്ള പതിനായിരം രൂപയുടെ അവാർഡിന് ഡോ. വൈശാഖൻ തമ്പി അർഹനായി. സി.അശോകൻ കൺവീനറും പ്രൊഫ.ആർ.രമേശൻ നായർ, പി.എൻ. സരസമ്മ , ജോസ് പൂഴ നാട്, വി.രാധാകൃഷ്ണൻ നായർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതു്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News