നടൻ സതീഷ് കൗൾ കൊവിഡ്‌ ബാധിച്ച് മരിച്ചു

ഹിന്ദി നടൻ സതീഷ് കൗൾ (73) കൊവിഡ്‌
ബാധിച്ച് മരിച്ചു. ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിൽ ഇന്ദ്രന്‍റെ വേഷം അവതരിപ്പിച്ച് ജനപ്രിയ നടനായി മാറിയ താരമാണ് സതീഷ് കൗൾ .

കൊറോണ ബാധയെ തുടർന്ന് ആരോഗ്യനില വഷളായ സതീഷ് കൗളിനെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്ന് സഹോദരി സത്യദേവി പറഞ്ഞു. അവസാന കാലത്ത് വൃദ്ധസദനത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം പിന്നീട് വാടക വീട്ടിലേക്ക് മാറിയിരുന്നു.

കൊവിഡും ,ലോക് ഡൗണും മൂലം സാമ്പത്തിക പരാധീനതകളിലായ താരം സഹായത്തിന് അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.

പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടനാണ് സതീഷ് കൗൾ . പഞ്ചാബി സിനിമയിലും ടി.വി പരമ്പരകളിലുമായി 300 ഓളം വേഷങ്ങൾ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News