മഹാരാഷ്ട്രയിൽ കർശന ലോക്ക് ഡൌൺ; സൂചന നൽകി മുഖ്യമന്ത്രി

കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണെന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.

ഇന്ന് ചേർന്ന് സർവകക്ഷി യോഗത്തിൽ ബന്ധപ്പെട്ട മന്ത്രിമാരും ബിജെപിയിലെ  മുതിർന്ന നേതാവും  പങ്കെടുത്തു. ഉപജീവനത്തെ ബാധിക്കുന്ന വിഭാഗങ്ങൾക്കായി സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നതിനായി തിങ്കളാഴ്ച യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞപ്പോൾ, ലോക്ക്ഡൗണിന്റെ സ്വഭാവം, വ്യാപ്തി, ദൈർഘ്യം എന്നിവ ഉടൻ തീരുമാനിക്കുമെന്ന്  മന്ത്രി  അശോക് ചവാൻ പറഞ്ഞു. ചുരുങ്ങിയത് 15 ദിവസത്തേക്കാണ് ലോക്ക് ഡൌൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,411 പുതിയ കോവിഡ്  കേസുകളും 309 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  53,005 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.  ഇതോടെ ആകെ കേസുകൾ: 33,43,951
ആയി രേഖപ്പെടുത്തിയപ്പോൾ ഇത് വരെ രോഗമുക്തി നേടിയവർ  27,48,153. സംസ്ഥാനത്തെ മരണസംഖ്യ: 57,638. നിലവിൽ  5,36,682 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ  9327 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.  50 മരണങ്ങളാണ് ഇന്ന് സംഭവിച്ചത്. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം  5,10,225 ആയി ഉയര്ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News