
രാജ്യത്ത്കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ വരാന്ത്യ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം.പ്രധാനമന്ത്രിക്ക് 3 സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ കത്തയച്ചു.
ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24ണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 55,411 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട് ചെയ്തു മഹാരാഷ്ട്രയിൽ മാത്രം 309 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയിൽ ഒമ്പതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത് . 24 മണിക്കൂറിനിടെ യുപിയിൽ 12,787 പേർക്കും കർണാടകയിൽ 6955 പേർക്കും ദില്ലിയിൽ 7897 പേർക്കും രോഗം സ്ഥിതീകരിച്ചു.
രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വാക്സിന്‍ ക്ഷാമം രൂക്ഷമായത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഥട ജഗന്‍മോഹന്‍ റെഡ്ഢി എന്നിവര്‍ വാക്സിന്‍ ഡോസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതി. ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിന്‍ ഉത്സവം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തിരുന്നെങ്കിലും അതിനു വിപരീത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ 10 നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജയിപ്പൂര്‍ ജോദ്പുര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് കര്‍ഫ്യു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here