ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു.
24 മണിക്കൂർ നീളുന്ന ഉപരോധം രാവിലെ 8 മണിക്ക് അവസാനിക്കും കുണ്ഡ്​ലി – മനേസർ – പൽവാൽ അതിവേഗ പാതയിലെ ടോൾ പ്ലാസ ഉപരോധത്തിന് നൂറുകണക്കിന് കർഷകരാണ് എത്തിച്ചേർന്നത് .

11 ടോൾ പ്ലാസകൾ കേന്ദ്രികരിച്ചാണ് ഉപരോധം.കുണ്ടലിയിലെ ഉപരോധത്തിൽ അഖിലേന്ത്യാ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദും, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങും പങ്കെടുക്കുന്നുണ്ട്.

കർഷകരുമായി ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് ടോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാൽ പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here