ഒളിമ്പിക്സിനുമുമ്പ്‌ കോവിഡ്‌ നിയന്ത്രിക്കാൻ ജപ്പാൻ

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തലസ്ഥാനത്തെ കോവിഡ് വ്യാപനം തടയാൻ ജാഗ്രത കടുപ്പിച്ച് ജപ്പാൻ. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ ടോക്കിയോ പിറകിലാണ്. ഒളിമ്പിക്സിന് മുന്നോടിയായി ഇവിടെയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിച്ച് മെയ് 11 വരെയുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. നിശാപാർടികൾക്കും ബാറുകൾക്കും വിലക്കേർപ്പെടുത്തുന്നതടക്കം പരിഗണനയിലുണ്ട്.

● കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം തടയാൻ ഇരുപത്തഞ്ചിലധികം ആളുകൾ പങ്കെടുക്കുന്ന ഒത്തുചേരലുകൾ ഒഴിവാക്കി നേപ്പാൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.

● മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ തരം നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടൻ. ട്രാഫിക് ലൈറ്റ് സിഗ്നലിന്റെ നിറങ്ങൾക്ക് സമാനമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ വേർതിരിക്കുന്നത്. ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യം വിലയിരുത്തിയാണ് വിവിധ നിറങ്ങളുടെ പട്ടികയിലേക്ക് തരം തിരിക്കുന്നത്. ചുവപ്പ്, ആമ്പർ(മഞ്ഞയും ഓറഞ്ചും കലർന്ന നിറം), പച്ച നിറങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News