ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. 189 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹി 8 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ഓപ്പണർ പ്രിഥ്വി ഷാ 38 പന്തിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പടെ 72 റൺസെടുത്തു.

ശിഖർ ധവാൻ 54 പന്തിൽ 10 ബൗണ്ടറിയും 2 സിക്സറും ഉൾപ്പടെ 85 റൺസ് നേടി. നായകൻ റിഷാഭ് പന്തും ഷിമ് റോൻ ഹെറ്റ്മെയറും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ചെന്നൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. നായകൻ ധോനി റൺസൊന്നും നേടാതെ പുറത്തായി.

54 റൺസെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ.രവീന്ദ്ര ജഡേജ 26 റൺസും സാം കറൻ 34 റൺസും നേടി.ഡൽഹി നിരയിൽ ക്രിസ് വോക്ക്സും ആവേശ് ഖാനും 2 വിക്കറ്റ് വീതം വീഴ്ത്തി. നാളെ നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here