ബംഗാളില്‍ തെരഞ്ഞെടുപ്പ് ദിവസത്തെ വെടിവയ്പ്പ് രാഷ്ട്രീയ ആയുധമാക്കി തൃണമൂല്‍

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടടുപ്പിനിടെ സി ഐ എസ് എഫിന്റെ വെടിയേറ്റ് നാല് പേർ മരിച്ചത് രാഷ്രീയ ആയുധമാക്കി തൃണമൂൽ കോൺഗ്രസ്‌.

ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിടുകയാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജി ആരോപണം. അതേ സമയം തൃണമൂൽ കോണ്ഗ്രസാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം. 17നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുക.

കൂച്ച് ബിഹാറിലെ സിതാൽകുച്ചിയിൽ പോളിംഗ് സ്റ്റേഷന് മുന്നിൽ ഉണ്ടായ വെടി വെപ്പിൽ ആണ് നാല് പേർ കൊല്ലപ്പെട്ടത് രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂൽ കോണ്ഗ്രസും ബിജെപിയും.

പോളിംഗ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന ആളുകൾ ബോംബ് എറിയുകയും അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ജീവൻ രക്ഷിക്കാനാണ് വെടി വച്ചതെന്നും സി ഐ എസ് എഫ് പറയുന്നു. വിഷയം ബി ജെ പി ‌ക്കും കേന്ദ്ര സർക്കാരിനുമേതിരെ രാഷ്ട്രീയമായി ഉയർത്താനാണ് തൃണമൂൽ കോൺഗ്രസ്‌ ശ്രമിക്കുന്നത്.

അതിനിടയിൽ കുച്ച് ബിഹാറിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചു.
കേന്ദ്ര സേന ബി ജെ പി പറയുന്നത് പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് മമതയുടെ ആരോപണം.

എന്നാൽ മമതയുടെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് പ്രധാനമന്ത്രിയടക്കമുള്ള ബി ജെ പി നേതാക്കൾ വിമർശിച്ചു. അതേ സമയം 17നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുക. ഇന്നലെ നടന്ന നാലാംഘട്ടത്തിൽ 44 മണ്ഡലങ്ങളാണ് വിധിയെഴുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News