കൊവിഡ് രണ്ടാം തരംഗം രൂക്ഷം; സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമവും രൂക്ഷം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ വരാന്ത്യ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. പ്രധാനമന്ത്രിക്ക് 3 സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ കത്തയച്ചു.

കൊവിഡ് മാസ് വാക്സിനേഷന്‍ നടത്താന്‍ പല സംസ്ഥാനങ്ങളും തയ്യാറായിരിക്കുന്ന ഘട്ടങ്ങളില്‍ വാക്സിന്‍ ക്ഷാമം ക്യാമ്പെയ്നിനെ ദോഷകരമായി ബാധിച്ചേക്കും.

ഏപ്രില്‍ 11 മുതല്‍ വാക്സിന്‍ ഉത്സവ് നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്സിന്‍ ക്ഷാമം ഈ പ്രഖ്യാപനത്തെയും പ്രതികൂലമായി ബാധിക്കും.

വാക്സിനായി പൂര്‍ണമായും സ്വകാര്യ മേഖലയെ ആശ്രയിച്ചതും പൊതുമേഖലാ വാക്സിന്‍ നിര്‍മാണ യൂണിറ്റുകള്‍ അടച്ചു പൂട്ടിയതും വാക്സിന്‍ ക്ഷാമത്തിന് കാരണമായി രാജ്യത്ത് വിതരണം ചെയ്യുന്നതിന്‍റെ അതേതോതില്‍ വാക്സിന്‍ കയറ്റി അയച്ചതും രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാക്കി.

ഇതോടെ വാക്സിന്‍ കയറ്റുമതി താല്‍ക്കാലികമായി കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വാക്സിനുകള്‍ നിര്‍മിക്കുമെന്ന് വാക്സിന്‍ നിര്‍മാണ കമ്പനികളും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News