വ്യവസായി എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

മലയാളി വ്യവസായി എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി. യന്ത്രതകരാറിനെ തുടർന്നാണ് സ്വകാര്യ ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.

ലുലു ഗ്രൂപ്പിന്‍റെതാണ് ഹെലികോപ്റ്റര്‍. യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കുംതന്നെ പരുക്കില്ല.

ഇടിച്ചിറക്കിയപ്പോള്‍ സംഭവിച്ച ചെറിയ പോറല്‍ മാത്രമാണ് ഒരാള്‍ക്ക് ഉള്ളതെന്നുമാണ് ആശുപത്രി അധികൃതരില്‍ നിന്നും അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News