
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here