ഹരിയാനയിലെ കെഎംപി, കെജിപി എക്സ്പ്രസ്സ്‌ വേ  ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു

ഹരിയാനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ  ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു.

24 മണിക്കൂർ ഉപരോധം  രാവിലെ 8 മണിക്കാണ് അവസാനിച്ചത്. കുണ്ഡ്​ലി – മനേസർ – പൽവാൽ അതിവേഗ പാതയിലെ ടോൾ പ്ലാസ ഉപരോധത്തിന് നൂറുകണക്കിന് കർഷകരാണ് എത്തിചേർന്നത് .

കുണ്ടലിയിൽ നടന്ന ഉപരോധത്തിൽ അഖിലേന്ത്യാ കിസാൻ സഭ  ട്രഷറർ സഖാവ് പി കൃഷ്ണപ്രസാദും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി സഖാവ് വിക്രം സിങ്ങും പങ്കെടുക്കുത്തു.

കർഷകരുമായി ചർച്ചക്ക് തയ്യാറെന്ന്  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് ടോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു. 11 ടോൾ പ്ലാസകൾ കേന്ദ്രികരിച്ചായിരുന്നു ഉപരോധം നടന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News