കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

സംസ്ഥാനവും കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിലേക്ക് പോകുന്നൂവെന്ന് സൂചനകള്‍.മാര്‍ച്ച് 25ന് ശേഷം  സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയില്ല.

കൊവിഡ് രണ്ടാം വ്യാപന തരംഗത്തെ ആശങ്കയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.  രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസിന്റെ വ്യാപനമാണോ ഉണ്ടാകുന്നത് എന്നാണ് ഉറ്റുനോക്കുന്നത്.

ഇത് തിരിച്ചറിയാന്‍ കേരളം പരിശോധനകള്‍ ആരംഭിച്ചു.ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു.

കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം  വൈറസ് സാന്നിധ്യം കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

അടുത്ത ആഴ്ചയോടെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാല്‍ അതിവജാഗ്രത പുലര്‍ത്തേണ്ടിവരും.

അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിനും വരും ദിവസങ്ങളില്‍ ക്ഷാമമുണ്ടാകുമെന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് ഇനിയുള്ള കൊവിഡ് വാക്‌സിന്‍ ശേഖരം പത്ത് ലക്ഷത്തിന് താഴെയാണ്.

വിവിധ ജില്ലാകളില്‍ നാലോ അഞ്ചോ ദിവസത്തേക്ക് വിതരണം ചെയ്യാനെ ഇത് തികയൂ. ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം ഡോസസ് വാക്‌സിനാണ കേരളത്തില്‍ നല്‍കുന്നത്..

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും.

മാര്‍ച്ച് 25നാണ് അവസാനമായി സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയത്. അടിയന്തിരമായി കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News