ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു . 60 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു.

ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവൽ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച “ഇതിഹാസത്തിലെ ഖസാഖ് ” എന്ന ഹ്രസ്വചിത്രത്തിനും, ആത്മൻ എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

റവന്യു സർവീസിൽ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു.

കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും, മലപ്പുറം , മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്.

പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത യാണ്ഭാര്യ. ആദിത്യൻ , ചാന്ദ് പ്രകാശ്  എന്നിവരാണ് മക്കൾ. ജ്യോതിപ്രകാശിന്റെ നിര്യാണത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here