രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും ഒക്ടോബറോടെ ഇന്ത്യയിൽ 5 കോവിഡ് വാക്സിനുകൾ കൂടി ലഭ്യമാകും.

രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പുതിയ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചേക്കും.  സ്പുഡ്‌നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഒക്ടോബറിനുള്ളിൽ 5 വാക്‌സിനുകൾ ഇന്ത്യയിൽ ലഭ്യമാകും. നിലവിൽ വാക്‌സിനുകളായ കോവിഷീൽഡും കോവാക്സിനും ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

സ്പുട്നിക് വി വാക്സിൻ,  ജോൺസൺ & ജോൺസൺ വാക്സിൻ, നോവാവാക്സ് വാക്സിൻ, സിഡസ് കാഡിലസ് വാക്സിൻ, ഭാരത് ബയോടെക്കിന്റെ ഇൻട്രനാസൽ വാക്സിൻ എന്നീ വാക്‌സിനുകളാണ് ഒക്ടോബറോടെ ഇന്ത്യയിൽ വിതരണം ചെയ്യുക.  5 വാക്‌സിനുകളിൽ സ്പുട്‌നിക് വി വാക്‌സിനാണ് ആദ്യം അനുമതി ലഭിക്കുക.

 വാക്‌സിൻ ഡോസുകൾ നിർമ്മിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ബയോഫാർമ ഉൾപ്പടെയുള്ള നിരവധി ഇന്ത്യൻ മരുന്ന് കമ്പനികളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) ധാരണയായി.

ഇന്ത്യൻ നിർമിത വാക്‌സിനുകൾ കൂടുതലായി നിർമ്മിക്കാനുള്ള സഹായവും കേന്ദ്രം ഉറപ്പുവരുത്തും.

നിരവധി സംസ്ഥാങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് അടിയന്തിര നടപടികൾ.

വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ പഞ്ചാബ്, രാജസ്ഥാൻ,  ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here