വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പെട്ടിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്യുണ്ടായെന്ന ആക്ഷേപം ശക്തമായത്.

അന്വേഷണം നടത്തിയ ഡിസിസി പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും വീഴ്ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെപിസിസിയുടെ നിഗമനം.

യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും, വോട്ട് ബിജെപിക്ക് മറിച്ച് കൊടുക്കാനും ശ്രമം നടന്നെന്ന ആരോപണത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News