
തൃശ്ശൂര്‍ പൂരം നടത്തുന്നതിൽനിന്ന് പിന്നോട്ടില്ല; ജനങ്ങളെ കൃത്യമായി നിയന്ത്രിക്കും: വി എസ് സുനിൽ കുമാർ
തൃശ്ശൂര്‍ പൂരം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്നും തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരുമെന്നും ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here