
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.ഇന്നലെ ഒന്നര ലക്ഷത്തിലേറെ പേർക്ക് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 839 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് വാക്‌സിനേഷൻ ഉത്സവം പുരോഗമിക്കുന്നു. അർഹരായിട്ടുള്ള മുഴവൻ ആൾക്കാർക്കും വാക്‌സിൻ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്ത് 5 വാക്‌സിനുകൾക്ക് അനുമതി നൽകിയേക്കും.
ആശങ്കയായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.
24 മണിക്കൂറിനിടെ 1,52,879പേർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. 839 മരങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.11 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ മാത്രം 55,411 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട് ചെയ്തു
രാജ്യത്ത് ടിക്ക ഉത്സവ് അഥവാ വാക്‌സിനേഷൻ ഉത്സവ് പുരോഗമിക്കുന്നു. ഏപ്രിൽ 14 വരെ മാസ്സ് വാക്‌സിനേഷൻ ഡ്രൈവ് രാജ്യവ്യാപകമായി നടത്തും.
രാജ്യത്തെ അർഹരായ മുഴുവൻ പേർക്കും വാക്‌സിൻ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. സ്വയം വാക്‌സിനേഷൻ സ്വീകരിക്കാനും, മറ്റുള്ളവരെ വാക്‌സിൻ എടുക്കാൻ സഹായിക്കാനും പ്രധാനമന്ത്രി ആഹ്വനം ചെയ്തു. രാജ്യത്ത് കൊറോണ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പുതിയ 5 വാക്‌സിനുകൾക്ക് ഇന്ത്യയിൽ അനുമതി ലഭിച്ചേക്കും.സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. .ദില്ലിയിൽ മരണ ചടങ്ങുകൾക്ക് 20 പേരും വിവാഹചടങ്ങുകൾക്ക് 50 പേരും മാത്രമേ പങ്കെടുക്കാവു എന്നും, ഹോട്ടലുകൾ ബാറുകൾ ബസ്സുകൾ എന്നിവിടങ്ങളിൽ 50% ആൾക്കാരെ മാത്രമേ അനുവദിക്കുള്ളൂ എന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here