മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കല്‍: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് വോട്ടുകള്‍ കച്ചവടം ചെയ്യപ്പെട്ടു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൗരവം ഉള്ളതാണെന്ന്  സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

ഇത് പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും എല്‍ ഡി എഫിന് ഭരണം നേടില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന സംശയമാണ് എന്നാണ്  മുല്ലപ്പള്ളി പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി വന്‍ വിജയം നേടുമെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍.

വോട്ടുകച്ചവടങ്ങള്‍ ഫലം കാണുകയില്ല. തുടര്‍ഭരണം ഉറപ്പാണ്. ഇടതുമുന്നണിക്ക് സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വോട്ട് കച്ചവടം നടത്തിയാലും മുന്‍കൂട്ടി ജാഗ്രത പുലര്‍ത്തിയതിനാല്‍ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പരഞ്ഞു.

തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക യുക്ത വിധിയില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ കെ ടി ജലീലിന് അവകാശം ഉണ്ട്. വിവരശേഖരണം നടത്താന്‍ ഏത് ഏജന്‍സിക്കും അവകാശം ഉണ്ട്.

സര്‍വ്വേകളേക്കാള്‍ മികച്ച ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here