പ്രിയയുടെ ജന്മദിനം ആഘോഷമാക്കി ചാക്കോച്ചനും ഇസക്കുട്ടനും,

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്ക് ഹീറോയില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ് ചാക്കോച്ചന്റെ വളര്‍ച്ച. ഇന്ന് മോളിവുഡില്‍ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളാണ് താരം. അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് ചാക്കോച്ചന്‍ ഇന്‍ഡസ്ട്രിയില്‍ വീണ്ടും തിളങ്ങിയത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് സൂപ്പര്‍താരം ഇന്‍ഡസ്ട്രിയില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

സിനിമകള്‍ക്കൊപ്പം ചാക്കോച്ചന്‌റെ കുടുംബ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. തിരക്കുകള്‍ക്കിടെയിലും ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാക്കിന്‌റെയും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട് നടന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്.

മകന്‍ വന്ന ശേഷമുളള സന്തോഷ നിമിഷങ്ങളെല്ലാം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചാക്കോച്ചനും പ്രിയയും വിവാഹിതരായത്. അനിയത്തിപ്രാവ് വന്‍വിജയമായതിന് പിന്നാലെ ആരാധികമാര്‍ കൂടുതലുളള താരമായിരുന്നു ചാക്കോച്ചന്‍. 2005ലാണ് പ്രണയിനി ആയിരുന്ന പ്രിയയെ കുഞ്ചാക്കോ ബോബന്‍ ജീവിതസഖിയാക്കിയത്.

പ്രിയയുമായുളള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മുന്‍പ് പല അഭിമുഖങ്ങളിലും നടന്‍ മനസുതുറന്നിരുന്നു. സിനിമയില്‍ ഒരിടവേള ഉണ്ടായെങ്കിലും പിന്നീട് ശ്രദ്ധേയ തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍ നടത്തിയത്. അതേസമയം പ്രിയയെ കുറിച്ചുളള ചാക്കോച്ചന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പ്രിയയുടെ ജന്മദിനാഘോഷത്തിന്‌റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്‌റെ കുറിപ്പ് വന്നിരിക്കുന്നത്.

എന്‌റെ എല്ലാമെല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ചിത്രത്തില്‍ ഇസഹാക്കും ഇവര്‍ക്കൊപ്പമുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്‌റെ പോസ്റ്റിന് പിന്നാലെ പ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. വിഷുവിന് മുന്നോടിയായി നായാട്ട്, നിഴല്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്‌റെതായി പുറത്തിറങ്ങിയത്.

നായാട്ട് സര്‍വൈവല്‍ ത്രില്ലറും നിഴല്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രവുമാണ്. രണ്ട് സിനിമകളും മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായാട്ടിനും നിഴലിനും പുറമെ നിരവധി ചിത്രങ്ങള്‍ ചാക്കോച്ചന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ഈ വര്‍ഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‌റെ മറ്റൊരു ചിത്രം.

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും തുടക്കം കുറിച്ചിരുന്നു നടന്‍. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ ആണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. 2020ലാണ് അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം നടന്‌റെതായി പുറത്തിറങ്ങിയത്. മിഥുന്‍ മാനുവല്‍ തോമസിന്‌റെ സംവിധാനത്തില്‍ വന്ന ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ അമ്പത് കോടി ക്ലബിലും അഞ്ചാം പാതിര ഇടംപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News