ഫിലിപ്പ് രാജകുമാരന്‍റെ സംസ്‌കാരം: ‘ലാന്‍ഡ് റോവര്‍’ തയ്യാര്‍

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍റെ (99) സംസ്‌കാരം അടുത്ത ശനിയാഴ്‌ച നടക്കും. എല്ലാവിധ ചട്ടങ്ങളും പാലിച്ച്‌ ഏപ്രില്‍ 17ന് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. കൊവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ 30 പേര്‍ മാത്രമേ പങ്കെടുക്കൂ എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഫിലിപ്പ് രാജകുമാരന്‍റെ മക്കള്‍, കൊച്ചുമക്കള്‍, ഏറ്റവുമടുത്ത ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ചത്തേക്ക് രാജ്യത്ത് ദുഃഖാചാരണം നടത്തും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല. ഹാരി രാജകുമാരന്‍റെ ഭാര്യ മേഗന്‍ മാര്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കില്ല. രാജകുടുംബവുമായി തര്‍ക്കം തുടരുന്നതിനിടെയാണ് മേഗന്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത പുറത്തുവന്നത്. ഹാരി ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here