കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം: വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍

സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധം കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ തിരികെയെത്തുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ജില്ലയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്, തിരുവള്ളൂരിലെ 19 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ എസ് സാംബശിവ റാവു പ്രഖ്യാപിച്ചത്.

കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ലെന്ന് കലക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവിധ ഒത്തുകൂടലും കര്‍ശനമായി നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയുമാണ്. ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ചിന് ശേഷം പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര മേഖലകളില്‍ ഒരേ സമയം 200 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവിട്ടു.

ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളില്‍ നൂറ് കിടക്കകളില്‍ കുറയാത്ത ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കണം. കോഴിക്കോട് കോര്‍പറേഷനില്‍ സാധ്യമയ എണ്ണം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയാറാക്കാനും കലക്ടര്‍ ഉത്തരവിട്ടു.

കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാന ഉദ്യോഗസ്ഥരെ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരായി കലക്ടര്‍ നിയോഗിച്ചു. കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി പ്രിയങ്കയും വടകരയില്‍ അസി. കലക്ടര്‍ അനുപം മിശ്രയും താമരശേരിയില്‍ അസി. കലക്ടര്‍ ശ്രീധന്യ സുരേഷും കൊയിലാണ്ടി താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിയും കമാന്‍ഡറുടെ ചുമതല വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News