
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലൗ ജിഹാദ് ഉള്‍പ്പടെയുള്ള തീവ്രവാദ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ഏക വഴിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ താന്‍ അത് നേരിട്ടുകൊള്ളാമെന്നും ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
‘ഞാന്‍ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഹിന്ദു രാഷ്ട്രമാകണമെന്ന് പി സി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാ. ആ പ്രശ്‌നം ഞാന്‍ നേരിട്ടോളാം’- പ്രസംഗത്തില്‍ ജോര്‍ജ് പറഞ്ഞു.
2030ഓടെ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം നടന്നുവെന്നും നോട്ടുനിരോധനം മൂലമാണ് അത് നടക്കാതിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here