മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 60000 കടന്നു; ലോക്ഡൌൺ തീരുമാനമായില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും ചർച്ച തുടരും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ മൂലം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.

15 ദിവസത്തെ ലോക്ക്ഡ ഡൌൺ നടപ്പാക്കാൻ സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും നടക്കുന്ന നിരവധി മീറ്റിംഗുകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അതിൽ വിശദമായ പദ്ധതി തയ്യാറാക്കുമെന്നും പങ്കെടുത്ത വൃത്തങ്ങൾ അറിയിച്ചു.

ടാസ്‌ക് ഫോഴ്‌സുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലോക്ക് ഡൌൺ സംബന്ധിച്ച തീരുമാനം എടുക്കാനാണ് സാധ്യത.

അതെ സമയം മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,294 പുതിയ കോവിഡ് -19 കേസുകളും 349 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവർ 34,008 . ആകെ രോഗികളുടെ എണ്ണം 34,07,245. ഇത് വരെ രോഗമുക്തി നേടിയവർ 27,82,161 മരണസംഖ്യ: 57,987 സജീവ കേസുകൾ: 5,65,587.

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 81.65% ആണ്. നിലവിൽ 31,75,585 പേർ ഹോം ക്വാറന്റൈനിലും 25,694 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും പരിചരണത്തിലാണ്.

മുംബൈയിൽ 9,989 പുതിയ പോസിറ്റീവ് കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News