ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ മാത്രം 63,295 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു. 349 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത്.

മുംബൈ നഗരത്തിൽ മാത്രം ഒമ്പതിനായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്.ഉത്തർപ്രദേശിൽ 15353 പേർക്കും ദില്ലിയിൽ 10774 പേർക്കും കർണാടകയിൽ 10,250 പേർക്കും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാസ്സ് വാക്‌സിനേഷൻ ഡ്രൈവ് ‘തിക്ക ഉത്സവ്’ രണ്ടാം ദിവസത്തിലേക്ക് കടന്നു.

കഴിഞ്ഞ ദിവസം മാത്രം 27ലക്ഷം പേർക്കാണ് വാക്‌സിൻ ലഭിച്ചത്. ദില്ലിയിൽ കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ദില്ലിയിൽ ലോക്‌ഡോൺ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, കോവിഡ് കേസുകൾ വരും ദിവസങ്ങളിൽ കുറഞ്ഞില്ലെങ്കിൽ സമ്പൂർണ ലോക്‌ഡൌൺ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here