
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായി കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തത്.
കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരെയും വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വാര്‍ത്ത രേഖകള്‍ സഹിതം കൈരളി ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.
കെഎം ഷാജി ആംഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വരുമാന സ്രോതസ് കാണിക്കാന്‍ കെഎം ഷാജിക്ക് കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ കബളിപ്പിച്ചുകൊണ്ടാണ് കെഎം ഷാജി വീട് നിര്‍മിച്ചത്.
വാര്‍ത്ത പുറത്തായതിന് പിന്നാലെ വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ കെഎം ഷാജി അപേക്ഷ നല്‍കിയിരുന്നു എന്നാല്‍ ഈ അപേക്ഷയില്‍ ഉള്‍പ്പെടെ കൃത്രിമം ഉണ്ടായിരുന്നുവെന്നതും പിന്നീട് തെളിഞ്ഞതാണ്. കെഎം ഷാജി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here