ബാങ്കിങ് മേഖലയിലെ ലാഭക്കൊതി നയത്തിനെതിരെ ബെഫി പ്രക്ഷോഭത്തിലേക്ക്‌; ഇന്ന് കരിദിനം

ബാങ്കിങ് മേഖലയിലെ ലാഭക്കൊതി നയത്തിനെതിരെ ബെഫി (ബിഇഎഫ്‌ഐ) നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക്‌. ‘ആത്മഹത്യ പരിഹാരമല്ല, പോരാട്ടമാണ്‌ മറുപടി’ മുദ്രാവാക്യവുമായി തിങ്കളാഴ്‌ച ജില്ലാകേന്ദ്രങ്ങളിൽ പ്രകടനം നടത്തും. കനറാ ബാങ്ക്‌ മാനേജർ ശാഖയ്‌ക്കുള്ളിൽ ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ്‌ പ്രതിഷേധം.

കേന്ദ്രസർക്കാർ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്തു. നവ സ്വകാര്യ ബാങ്കുകളും ‘നവ’ തൊഴിൽ നയവും പിറവിയെടുത്തു. അത് പൊതുമേഖലയെയും ബാധിക്കുകയാണ്‌.

സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്ന കേന്ദ്ര സർക്കാർ അവരുടെ ആത്മനിർഭര പദ്ധതികൾപോലും ബാങ്കുകളിൽ അടിച്ചേൽപ്പിച്ചു. പലർക്കും പിടിച്ചു നിൽക്കാനായില്ല. ചിലർ പണി ഉപേക്ഷിച്ചു. ചിലർ ജീവിതം തന്നെ ഉപക്ഷിക്കുന്നു. കനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ എസ് സ്വപ്ന ഈ ലാഭക്കൊതിനയത്തിന്റെ രക്തസാക്ഷിയാണ്.

ലാഭക്കൊതി നയത്തിനെതിരെ തിങ്കളാഴ്‌ച കരിദിനം ആചരിക്കുമെന്ന്‌ ബിഇഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിൽ എന്നിവർ അറിയിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിക്കും, ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തും. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here