സമരം അവസാനിപ്പിക്കണമെന്ന നരേന്ദ്ര സിങ് തോമറിന്‍റെ ആവശ്യം തള്ളി കര്‍ഷക സംഘടനകള്‍

മാസങ്ങളായി തുടരുന്ന കര്‍ഷക സംമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ കൃഷി മന്ത്രിയുടെ ആവശ്യം കര്‍ഷകര്‍ തള്ളി. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം ശക്തമായി തന്നെ തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

കര്‍ഷകര്‍ സമരസ്ഥലം ഒ‍ഴിഞ്ഞാല്‍ ചര്‍ച്ചയാവാമെന്നാണ് കൃഷിമന്ത്രി മുന്നോട്ടുവയ്ക്കുന്ന ഉപാധി എന്നാല്‍ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും മെയ് പകുതിയോടെ സംഘടിപ്പിക്കുന്ന ഭാരത് ബന്ധിന്‍റെ തിയ്യതി കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ പറഞ്ഞു. ദില്ലിക്ക് ചുറ്റുമുള്ള കെഎംപി എക്സ്പ്രസ് വേയില്‍ കര്‍ഷകര്‍ ക‍ഴിഞ്ഞ ദിവസം ഉപരോധം സംഘടിപ്പിച്ചിരുന്നു.

ശനിയാഴ്‌ച രാവിലെ തുടങ്ങിയ ഉപരോധം 24 മണിക്കൂർ നീണ്ടു. നൂറുക്കണക്കിന്‌ കർഷകർ പങ്കാളികളായി. ബുധനാഴ്‌ച അംബേദ്‌കർ ജയന്തി ദിനം കർഷകർ രാജ്യവ്യാപകമായി ഭരണഘടനാ ദിവസമായി ആചരിക്കും.
ഫൂലെ സ്‌മരണയിൽ കിസാൻസഭ

സവർണതയ്‌ക്കെതിരായി പോരാടിയ മഹാത്‌മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷിക ദിനമായ ഏപ്രിൽ 11 ന്‌ രൂപീകരണ ദിനമാഘോഷിച്ച്‌ അഖിലേന്ത്യാ കിസാൻസഭ.

ഫൂലെയുടെ സ്‌മരണകൾ ഉയർത്തിപ്പിടിച്ച്‌ കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരായി പോരാട്ടം തുടരുമെന്ന്‌ കിസാൻസഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ അറിയിച്ചു. 1936 ഏപ്രിൽ 11 നാണ്‌ കിസാൻസഭ രൂപീകരിക്കപ്പെട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here