സുപ്രീംകോടതിയിലും സങ്കീര്‍ണ കൊവിഡ് സാഹചര്യം; അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കൊവിഡ്

ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

വാക്സിന്‍ ക്ഷാമവും കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലും ഗുരുതരമായ കൊവിഡ് സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് വിവരം.

സുപ്രീംകോടതിയില്‍ അമ്പത് ശതമാനത്തിലധം ജീവനക്കാര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ച് ക‍ഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് സിറ്റിംഗ് നടത്താനാണ് തീരുമാനം.

സാധാരണ 10 30 നാണ് സുപ്രീംകോടതി സിറ്റിംഗ് നടത്താറ് എന്നാല്‍ ഇന്ന് ഒരുമണിക്കൂര്‍ വൈകി 11 30 നാവും സുപ്രീം കോടതി സിറ്റിംഗ്. സുപ്രീംകോടതി കെട്ടിടവും കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News