കൊവിഡ് വ്യാപനം: പ‍ഴനിമല മുരുക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ‍ഴനിമല മുരുക ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവർക്കു വൈകിട്ടു 7.45 വരെയും നടന്നു മല കയറുന്നവർക്ക് 8 വരെയും ദർശനം ലഭിക്കും.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കു പ്രവേശനമുണ്ടായിരിക്കില്ല. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിനും അനുവാദമില്ല. രോഗികൾക്കും ഗർഭിണികൾക്കും 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കും ദർശനം അനുവദിക്കില്ല. മൊട്ടയടിക്കൽ ചടങ്ങു നടത്താൻ 5 പേരിൽ കൂടുതൽപേർ ഒത്തുചേരുന്നതിനും വിലക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News