ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമപരമായ അന്വേഷണം നടത്താതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഹർജിയിലുണ്ട് . ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

വസ്തുതകൾ പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഹർജിയിൽ പറയുന്നു. പരാതിയിലെ വാദങ്ങൾ റിപ്പോർട്ട് ആക്കി മാറ്റുകയായിരുന്നു. നിയമപരമായി നടത്തേണ്ട അന്വേഷണം ലോകായുക്ത നടത്തിയില്ല. അന്വേഷിച്ചിരുന്നു വെങ്കിൽ നിയമനം നിയമപരമാണെന്ന് വ്യക്തമാകുമായിരുന്നു.

വിജിലൻസും ഹൈക്കോടതിയും തള്ളിയ ആരോപണമാണ് ഒരു അന്വേഷണവും നടത്താതെ ലോകായുക്ത ശരിവെച്ചത്. ഈ നടപടി നിയമപരമല്ലെന്നു ജലീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിൽ ഒരു അപാകതയുമില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാർ നിശ്ചയിച്ച യോഗ്യത പുതുക്കിയത് നിയമാനുസൃതമാണ്. നേരത്തെ എം ബി എ ആയിരുന്നു യോഗ്യത. ബി ടെക്കും, പി ജി ഡി സി എ യും യോഗ്യതയായി നിശ്ചയിച്ചത് കൂടുതൽ കഴിവും പ്രാപ്തിയും ഉള്ളവർ കോർപ്പറേഷൻ തലപ്പത്ത് വരാനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News