കൊവിഡ് വ്യാപനം രൂക്ഷം; കോ‍ഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

മന്ത്രി എ കെ ശശീന്ദ്രന്‍റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേർന്നു. കണ്ടയിന്‍മെന്‍റ് സോണില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിർദേശം നല്‍കി. വാക്സിനേഷനും പരിശോധനയും വർധിപ്പിക്കാനും തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ newകർശനമാക്കാൻ ജില്ലാ ഭരണകുടം തീരുമാനിച്ചത്.

ബീച്ച് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈകിട്ട് 5 ന് ശേഷം പ്രവേശനം അനുവദിക്കില്ല, രണ്ടാഴച്ത്തേക്ക് പൊതുയോഗങ്ങള്‍ ഉണ്ടാകില്ല, കണ്ടയിന്‍മെന്റ് സോണില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇത് കർശനമായി പാലിക്കാന്‍ മന്ത്രിയും കളകടറും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി

വിഷവും റമദാനും വരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധിയും പട്രോളിങ് നടത്തുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News