ADVERTISEMENT
ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. തന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിങ്സിനെതിരെ കളത്തിലിറങ്ങുന്നതിന് മുന്നോടിയായി പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനം അയച്ചു നൽകിയിരിക്കുകയാണ് സഞ്ജു.
രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയും ഒരു സമ്മാനപൊതിയുമാണ് സഞ്ജു അയച്ചു നൽകിയത്. തന്റെയും അല്ലിയുടെയും പേരെഴുതിയ ജേഴ്സികളുടെയും സമ്മാനത്തിന്റേയും ചിത്രങ്ങൾ പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.
സഞ്ജു 2013ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. തുടർന്നുള്ള മികച്ച പ്രകടനങ്ങളിലൂടെയാണ് ടീമിന്റെ ക്യാപ്റ്റൻ എന്ന പദവിയിലേ്ക്ക് സഞ്ജു എത്തിയത്. ഐപിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.