സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നു; ജില്ലകള്‍ തോറും പ്രതിരോധം ശക്തമാക്കും; വാക്സിന്‍ ക്ഷാമം പരിഹരിക്കാനും നടപടിയെന്ന് കെകെ ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊവിഡ് വ്യാപം നിയന്ത്രിക്കാന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യം ചർച്ച ചെയ്യും. അതെസമയം സംസ്ഥാനത്തെ വാക്സിന‍് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർദ്ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

നിലവിൽ ഓരോ ജില്ലയിലും സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തിയ ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്നതിൽ തീരുമാനമെടുക്കുക.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയുള്ള യോഗത്തിൽ ഡി എം ഒമാർ ജില്ലകളിലെ സാഹചര്യം വിശദീകരിക്കും. നിലവിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ആവലോകനവും യോഗത്തിലുണ്ടാകും.

അതെസമയം സംസ്ഥാനത്തെ വാക്സിന‍് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.വാക്സിൻ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപജില്ലകളിൽ നിന്ന് വാക്സിൻ എത്തിക്കും.

മെഗാവാക്സിനേഷൻ ക്യാമ്പുകൾ തുടരാനും ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കോൺടാക്ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വർദ്ധിപ്പിക്കാനും തീരുമാനിച്ചു. രോഗികൾ വർദ്ധിക്കുന്നതിനനുസരിച്ച് ചികിൽസാ സൗകര്യങ്ങൾ വിപൂലീകരിക്കാനും നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here