
2 മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് റെക്കോർഡിട്ടിരിക്കുകയാണ് അഞ്ച് വയസുകാരി കൈറ കൗര്‍. ഇതോടെ ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഈ കൊച്ചുമിടുക്കി ഇടം നേടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യൻ വംശജയുടെ വേരുകള്‍ ചെന്നൈയിലാണ്.
4 വയസ് മുതല്‍ തന്നെ കൈറയ്ക്ക് വായനയില്‍ അതീവ താത്പര്യമായിരുന്നു. അധ്യാപകരാണ് കൈറയുടെ ഈ താത്പര്യം കണ്ടുപിടിച്ചത്. ഒരു വര്‍ഷം കൊണ്ട് 200 പുസ്തങ്ങള്‍ വരെ ഈ മിടുക്കി വായിച്ചുതീർത്തു.
മുത്തച്ഛനില്‍ നിന്നാണ് കൈറയ്ക്ക് പുസ്തങ്ങളോടും കഥകളോടും താത്പര്യം വന്നത്. അദ്ദേഹവും വായനപ്രിയനായിരുന്നു. ആലിസ് ഇന്‍ വണ്ടര്‍ലാന്റ്, സിന്‍ഡ്രല്ല, ഷൂട്ടിങ്ങ് സ്റ്റാര്‍ തുടങ്ങിയവയാണ് കൈറയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍. ഇപ്പോള്‍ കൈറയും കുടുംബവും അബുദാബിയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here