കൊല്ലം പരവൂർ കടൽതീരത്ത് വിരിഞ്ഞ ആമകുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കി വിട്ടു

കൊല്ലം പരവൂർ കടൽതീരത്ത് വിരിഞ്ഞ ആമകുഞ്ഞുങളെ കടലിലേക്ക് ഒഴുക്കി വിട്ടു.വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമയുടെ കുഞ്ഞുങ്ങളാണ് അപ്രതീക്ഷിതമായി പരവൂർപൊഴിക്കരയിൽ എത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ടോടേയാണ് കടലാമയുടെ കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്ത് വന്നത്. തിരുവനന്തപുരത്തുള്ള ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്ന വന്യജീവികളെ നിരീക്ഷിക്കുന്ന സംഘടനയാണ് ആമ മുട്ടയിട്ട അന്നു മുതലുള്ള മുട്ടയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. സംഘടനയിലെ പ്രധാനികളായ അൻസിൽ ഷെരീഫ്, ഡോ. കലേഷ് സദാശിവൻ, ജയകുമാർ, ഷാജി എന്നിവർ ഉൾപ്പെടുന്ന 15 പേരടങ്ങുന്ന സംഘമായിരുന്നു മുട്ടകളുടെ കാവൽക്കാർ.

കടൽഭിത്തി ഇല്ലാത്ത തീരപ്രദേശങ്ങളിലാണ് ലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകൾ മുട്ടയിടുന്നത്. കാലാവസ്ഥയുടെ രീതിയിൽ 45 മുതൽ 60 ദിവസം വരെയാണ് മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം. പൊഴിക്കരയിലെ മത്സ്യത്തൊഴിലാളിയായ അബ്ദുൾ സലാമാണ് 52 ദിവസം മുൻപ് മുട്ടകൾ കണ്ടെത്തിയത്.

ഉടൻ സംഘടനയെ വിവരം അറിയിച്ചു. അന്നു മുതൽ കാവലിന് ആളെയും നിർത്തി. 60മുട്ടകൾ വീതം 5 കൂടുകളിലായിട്ടാണ് മുട്ട ഇട്ടിരുന്നത്. ഇതിൽ ഒരു കൂട്ടിലെ മുട്ടകൾ മാത്രമാണ് വിരിഞ്ഞത്. ഒറീസയിലാണ് ഏറ്റവും കൂടുതൽ ഇത്തരം ആമകളെ കണ്ടു വരുന്നത് അവിടെ അവരുടെ പ്രധാന ഭക്ഷണമാണ് ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകൾ. കോവിഡ‍് വന്നതോടെ ആളുകൾ പുറത്തിറങ്ങാത്തതിനാൽ കുറച്ചെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.

പൂർണ വളർച്ചയെത്തിയാൽ 55 മുതൽ 60 കിലോ വരെ ഭാരം ഉണ്ടാകും. മത്സ്യത്തൊഴിലാളികൾ ഇതിനു മുൻപും ഇത്തരം ആമകൾ ഇവിടെ മുട്ടയിട്ടതായും പറയുന്നു. മുട്ടകൾ മറ്റ് പക്ഷികളും, പാമ്പും, തെരുവ് നായ്കളും ഇല്ലാതാക്കാതിരിക്കാനാണ് സംഘടനയിലെ പ്രവർത്തകർ കാവൽ നിന്നത്.

മുട്ട ഇട്ട് 10മണിക്കൂർ കഴിയും മുൻപ് മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സാധിക്കു. ഈ മുട്ടകൾ ഇത്തരത്തിൽ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. കൊല്ലം സോഷ്യൽ ഫോറസ്ട്രി ഐഎഫ്എസ് സിദ്ദിഖ്, അസിസ്റ്റന്റ് കൺസർവേറ്റർ അനിൽകുമാർ, റേഞ്ച് ഓഫിസർ ബാബുരാജ പ്രസാദ്, സെക്ഷണൽ റേഞ്ച് ഓഫിസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുട്ട വിരിഞ്ഞ ആമ കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News