
അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.
‘കല്‍ക്കി” ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘ഉല’ സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ തമിഴിലും മലയാളത്തിലും നിർമ്മിക്കുന്നു. കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്.
പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഉല’. സിനിമയുടെ ചിത്രീകരണം മെയ് അവസാനം വാരം ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here