മൻസൂർ കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവവുമായി ബന്ധമില്ലാത്തവർ; എം വി ജയരാജൻ

മൻസൂർ കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവവുമായി ബന്ധമില്ലാത്തവർ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പ്രവർത്തകർ നൽകിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയത്.ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷിനും കേസുമായി ബന്ധമില്ല,അതിൽ മനം നൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്‌തത്‌എന്നും എം.വി.ജയരാജന്‍ പരഞ്ഞു.

യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സി പി ഐ എം എതിരല്ല,
കേസിൽ സി പി ഐ എം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്തോട്ടെ എന്നും എം.വി.ജയരാജന്‍ പരഞ്ഞു.

രതീഷിന്റെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവർത്തകരിൽ നിന്നും മർദ്ദനം ഏറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News