ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 8 മരണം; 1,189 വീടുകൾ തകർന്നു

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു. കിഴക്കൻ ജാവ പ്രവിശ്യയിലാണ് സംഭവം.

ഭൂചലനത്തിൽ ലുംമാജംഗ്, മലാംഗ്, ബിൽട്ടർ ജെംബർ, ബിൽത്തർ എന്നീ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ജില്ലകളിലെ വിവിധയിടങ്ങളിലായി 1,189 വീടുകൾ തകർന്നു. ഇതിന് പുറമേ ആശുപത്രികളുൾപ്പെടെ നൂറോളം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. പ്രകമ്പനം മിനിറ്റുകളോളം നീണ്ടു നിന്നതായി ആളുകൾ പറഞ്ഞു. മലാംഗ് ജില്ലയിലെ കെപാൻജെൻ നഗരത്തിൽ നിന്നും 96 കിലോ മീറ്റർ അകലെയായി 80 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

കഴിഞ്ഞ ഏതാനും നാളുകളായി ഇന്തോനേഷ്യയിൽ ദുരന്തങ്ങൾ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് കിഴക്കൻ നുസ ടെൻഗ്ഗരാ പ്രവിശ്യയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ 167 പേരാണ് മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News