ADVERTISEMENT
കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി ഇന്നിറങ്ങും.നായകന്‍ എന്ന രീതിയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ മുന്‍നിരയില്‍ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
നായകന്‍ എന്ന രീതിയിലുള്ള സമ്മര്‍ദം തന്റെ ബാറ്റിങിനെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. 103 ഐപിഎല്‍ ഇന്നിംഗ്‌സില്‍ നിന്ന് 2584 റണ്‍സാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള സമ്ബാദ്യം.റണ്‍വേട്ടക്കാരില്‍ 24-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോള്‍. 102 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ സഞ്ജുവിന് ആശംസകളുമായി എത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.