കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടി

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടി.കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡിലാണ് കള്ളപ്പണം പിടികൂടിയത്.നിരവധി ഇടപാടുകളുടെ രേഖകളും പിടികൂടി ഷാജിയുടെ കോഴിക്കോട് കണ്ണൂര്‍ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വാര്‍ത്ത രേഖകള്‍ സഹിതം കൈരളി ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്

കെഎം ഷാജി ആംഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വരുമാന സ്രോതസ് കാണിക്കാന്‍ കെഎം ഷാജിക്ക് കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ കബളിപ്പിച്ചുകൊണ്ടാണ് കെഎം ഷാജി വീട് നിര്‍മിച്ചത്.

വാര്‍ത്ത പുറത്തായതിന് പിന്നാലെ വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ കെഎം ഷാജി അപേക്ഷ നല്‍കിയിരുന്നു എന്നാല്‍ ഈ അപേക്ഷയില്‍ ഉള്‍പ്പെടെ കൃത്രിമം ഉണ്ടായിരുന്നുവെന്നതും പിന്നീട് തെളിഞ്ഞതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News